Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

മന്ത്രിയ്ക്ക് തുല്യമായ പദവി, ശമ്പളം, സ്റ്റാഫ്, എസ്‌കോര്‍ട്ട്, വസതി; പ്രതിപക്ഷ നേതാവിനുള്ള ആനുകൂല്യങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ചുമതലയേല്‍ക്കുകയാണ്. ഭരണം കയ്യാളുന്നില്ലെങ്കിലും കാബിനറ്റ് റാങ്ക്, മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളം, അലവന്‍സ്, താമസിക്കാന്‍ ആഡംബര വസതി, കുക്ക് മുതല്‍ പ്രൈവറ്റ് സെക്രട്ടറി വരെ 30 പേഴ്‌സനല്‍ സ്റ്റാഫ്, സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വാഹനം, പൊലീസ് എസ്‌കോര്‍ട്ടും പൈലറ്റ് ഇതൊക്കെയാണ് പ്രതിപക്ഷ നേതാവിനുള്ള ആനുകൂല്യങ്ങള്‍. നിയമസഭയില്‍ ഏറ്റവും മുന്‍നിരയില്‍ ഡപ്യൂട്ടി സ്പീക്കര്‍ക്കു സമീപം രണ്ടാമത്തെ സീറ്റാണ് അനുവദിക്കുക. നിയമസഭയില്‍ പ്രത്യേക ഓഫിസ് മുറിയും ഉണ്ടാകും. സംസ്ഥാനത്തെ വിവിഐപികളില്‍ മുന്‍നിരയിലാണ് പ്രതിപക്ഷ നേതാവ്.

മാത്രമല്ല, പ്രതിപക്ഷ നേതാവിനു സ്വന്തം മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാനും എളുപ്പമായിരിക്കും. കേരളത്തില്‍ പി ടി ചാക്കോ, ഇംഎംഎസ് നമ്പൂതിരിപ്പാട്, കെ കരുണാകരന്‍, ടികെ രാമകൃഷ്ണന്‍, പികെ വാസുദേവന്‍ നായര്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി, ഉമ്മന്‍ചാണ്ടി ഏറ്റവും ഒടുവിലായി രമേശ് ചെന്നിത്തല എന്നിവരാണ് മുന്‍പ് പ്രതിപക്ഷ നേതാവായിരുന്നത്.