Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മുരിങ്ങ ശീലമാക്കൂ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കൂ

കോവിഡ് മഹാമാരി ലോകമാകെ പിടിമുറുക്കിയിരിക്കുകയാണ്. നമ്മുടെ രോഗപ്രതിരോധശേഷി ഇല്ലായ്മയാണ് ഈ അസുഖം പിടിപെടാന്‍ പ്രത്യേകിച്ച് കാരണമാകുന്നത്. നമ്മുടെ രോഗപ്രതിരോധശേഷി ശക്തമാണെങ്കില്‍ ഒരു വൈറസിനും നമ്മേ കീഴ്‌പെടുത്താനാവില്ല. രോഗപ്രതിരോധശേഷി കൂട്ടാന്‍ എന്തെല്ലാം കഴിക്കാം എന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ടതുമില്ല. നമ്മുടെ ചുറ്റുപാടും സുലഭമായി കിട്ടുന്ന മുരിങ്ങയ്ക്കയും മുരിങ്ങയിലയും മതി നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍. ഏതുതരം വൈറസിനേയും എതിര്‍ക്കാനും പ്രതിരോധിക്കാനും ഒന്നാം സ്ഥാനത്താണ് മുരിങ്ങയും മുരിങ്ങ ഇലയും.

ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇവ ഉപയോഗിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. മുരിങ്ങയില്‍ വിറ്റാമിന്‍ സി ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഏഴുമടങ്ങ് അധികമുണ്ട് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്യാരറ്റില്‍ ഉള്ളതിനേക്കാള്‍ വിറ്റാമിന്‍-എ നാലുമടങ്ങ് അധികവുമുണ്ട്. വാഴപഴത്തില്‍ ഉള്ളതിനേക്കാള്‍ 50 മടങ്ങ് വിറ്റാമിന്‍ ബി-2, നിലക്കടലയില്‍ ഉള്ളതിന്റെ 50 മടങ്ങ് അധികം വിറ്റാമിന്‍ ബി-3, പാലില്‍ ഉള്ളതിന്റെ നാലുമടങ്ങ് അധികം കാല്‍സ്യം, പാലില്‍ ഉള്ളതിന്റെ രണ്ടുമടങ്ങ് അധികം പ്രോട്ടീന്‍, മുട്ടയില്‍ ഉള്ളതിന്റെ 36 മടങ്ങ് അധികം മഗ്‌നീഷ്യം, ഇരുമ്പ് സത്ത് മറ്റ് ഇല വര്‍ഗ്ഗങ്ങളേക്കാള്‍ 25 മടങ്ങ് അധികം, വാഴപ്പഴത്തില്‍ ഉള്ളതിന്റെ മൂന്നുമടങ്ങ് അധികം പൊട്ടാസ്യം എന്നിവ മുരിങ്ങയിലുണ്ട്.

ഇത്രയും പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുരിങ്ങ നമ്മള്‍ വേണ്ടവിധം ഉപയോഗപെടുത്തുന്നില്ല എന്നതാണ് സത്യം. മുരിങ്ങ കഴിച്ച കിഴവന് ഊന്നുവടിയില്ലാതെ വെറും കയ്യോടെ നടക്കാനാവും എന്ന പഴമൊഴി പണ്ടുള്ളവര്‍ പറഞ്ഞത് വെറുതെയല്ല. എന്നും മുരിങ്ങയില കഴിച്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, ആരോഗ്യത്തോടെ ജീവിക്കാം.