Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മിൽഖാ സിംഗിനെ ഐ സി യുവിലാക്കി.

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച മില്‍ഖാ സിംഗിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഐ സി യുവിലാണ് നിലവില്‍ അദ്ദേഹം. എന്നാല്‍ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ ജീവ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് മില്‍ഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന് ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറയുകയും നേരിയ തോതില്‍ ന്യൂമോണിയ ബാധിക്കുകയും ചെയ്ത അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.