Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

എം ബി രാജേഷ് നിയമസഭ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: നിയമസഭ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ എം.ബി രാജേഷിന് 96 വോട്ടും, യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. ആകെ 136 സഭാംഗങ്ങള്‍ വോട്ടു ചെയ്തു.

പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഒമ്പതിന് നിയമസഭ ചേര്‍ന്നയുടന്‍ തന്നെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.

9.45 ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. പതിനഞ്ച് മിനിറ്റിനകം വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം അംഗങ്ങള്‍ സ്പീക്കറുടെ അടുത്തെത്തി ആശംസ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേര്‍ന്ന് എം ബി രാജേഷിനെ സ്പീക്കറുടെ ഡയസിലേക്ക് നയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു.

തൃത്താലയില്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് എം.ബി രാജേഷ് നിയമസഭയിലെത്തിയത്. ലോക്‌സഭയില്‍ തുടര്‍ച്ചയായി രണ്ടു തവണ പാലക്കാടിനെ പ്രതിനിധീകരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ്