Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

സോണിയയുടെ കുടുംബ സുരക്ഷാ ചുമതല ഇനി സി ആര്‍ പി എഫിന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെ സുരക്ഷാ ചുമതല തിങ്കളാഴ്ച സി.ആര്‍.പി എഫ് ഏറ്റെടുത്തു. 28 വര്‍ഷമായി ഇവര്‍ക്ക് ഉണ്ടായിരുന്ന എസ് പി ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് സെഡ് പ്ലസ് വിഭാഗം സുരക്ഷ ഏര്‍പ്പെടുത്തിയത്.

ജന്‍പഥ് 10 ല്‍ ഉള്ള സോണിയയുടെ വീടിന്റെ കാവല്‍ സി ആര്‍ പി എഫ് കമാന്‍ഡോകള്‍ ഏറ്റെടുത്തു .വയനാട് എം.പി യായ രാഹുലിന്റെ തുഗ്ലക് ലെയ്‌നിലെ വീടിന്റെയും പ്രിയങ്കയുടെ ലോധി എസ്റ്റേറ്റിലെ വീടിന്റെയും സുരക്ഷ സായുധ കമാന്‍ഡോകള്‍ക്കാണ്. വി ഐ പികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സി ആര്‍ പി എഫിന് പ്രത്യക യൂണിറ്റുണ്ട്.

ഇവരാണ് സോണിയയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കുന്നത്. എം.പി 5, ഇസ്രയേല്‍ നിര്‍മിത എക്‌സ് 95 തുടങ്ങിയ തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവര്‍ക്കുണ്ട്. കൂടാതെ പ്രത്യക ശ്വാന സേനയുമുണ്ട്. 1991 മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സോണിയയുടെ കുടുംബത്തിന് കേന്ദ്രം എസ് പി ജി സുരക്ഷ ഏര്‍പ്പെടുത്തിയത്.