Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

സോഷ്യൽ മീഡിയക്ക് ഇന്ത്യയിൽ കുരുക്ക് വീഴുമോ. ഉറ്റുനോക്കി ലോകം

ന്യൂഡല്‍ഹി: നാളെ മുതല്‍ വാട‌്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍​ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂ​ഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുളള അവസാനദിവസം.

ഇന്ന് നിലപാട് മാറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശ പ്രികാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം.

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്‍റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്‌തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്‍റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സമൂഹമാദ്ധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.പുതിയ നിയമങ്ങൾ മെയ് 26 മുതൽ പ്രാബല്യത്തിൽ വരും.

ഡിജിറ്റൽ വാർത്തകൾ, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയകൾ എന്നിവയ്ക്ക് നിയമങ്ങൾ സർക്കാരിന് അമിത അധികാരം നൽകുന്നുവെന്നും ഓൺലൈൻ സ്വകാര്യത, സംസാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് ഇതിനെതിരെയുള്ള വിമർശനം.