Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷിമന്ത്രിയ്ക്ക് കത്തുനല്കി

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നൂറ് കണക്കിന് വരുന്ന കപ്പ കര്‍ഷകരുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് കത്ത് നല്കി. കോതമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് / മുന്‍സിപ്പല്‍ പ്രദേശങ്ങളിലായി ഏകദേശം 100 ഹെക്ടറിലധികം സ്ഥലത്ത് 100 കണക്കിന് കര്‍ഷകരാണ് കപ്പ കൃഷി ചെയ്തിട്ടുള്ളത്. ഇത് വിളവെടുക്കുന്ന സമയത്ത് ലോക്ഡൗണ്‍ മൂലവും പ്രതികൂല കാലാവസ്ഥ മൂലവും വില്‍പ്പനയ്ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.

ഏകദേശം 200 ടണ്‍ കപ്പ ഇത്തരത്തില്‍ വിറ്റഴിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പാട്ടത്തിന് ഭൂമി എടുത്തും ലോണ്‍ എടുത്തും കപ്പ കൃഷി ചെയ്തിട്ടുള്ളതും അടക്കം നിരവധി ആയ കര്‍ഷകര്‍ക്ക് ഇതുമൂലം ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹോര്‍ട്ടി കോര്‍പ്പ്, വി എഫ് പി സി കെ, മറ്റ് സര്‍ക്കാര്‍ കാര്‍ഷിക വിപണികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംഭരണ ഏജന്‍സികള്‍ മുഖേന കപ്പ സംഭരിച്ച് കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.