Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ലക്ഷദ്വീപിന്റെ പിന്നിലെ മുതലക്കണ്ണീര്‍

ലക്ഷദ്വീപ് അറബിക്കടലിലെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗമാണ്. പാക്കിസ്ഥാനും ചൈനയ്ക്കും ഒരു നാവിക താവളം എന്ന നിലയില്‍ ലക്ഷദ്വീപിന്റെ മണ്ണ് പണ്ടേ നോട്ടമുള്ളതാണ്. ഈ ദ്വീപസമൂഹങ്ങളില്‍ പലതിലും ഇപ്പോഴും ആള്‍താമസമില്ല. ലക്ഷദ്വീപിനുവേണ്ടി വീണ്ടും പുറത്തുനിന്നുള്ള പടയൊരുക്കത്തിനു പകരം അകത്തു നിന്നുള്ള പടയൊരുക്കമാണ് ഐ എസ് ഐയും ഇസ്ലാമിക ഭീകരസംഘടനകളും നടത്തുന്നത്. സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പഴയ സിമിക്കാര്‍ അവിടെ കുറച്ചുകാലമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ മാര്‍ച്ച് 28 ന് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്ന് പിടിച്ചെടുത്ത ഒരു ബോട്ടില്‍ അഞ്ച് എ കെ-47 തോക്കുകളും ആയിരം വെടിയുണ്ടമാലകളും 300 കിലോ ഹെറോയിന്‍ മയക്കുമരുന്നും പിടിച്ചെടുത്തു. ഇത് കോടിക്കണക്കിന് രൂപ വിലവരുന്നതാണ്. ഇത് ആദ്യത്തെ തവണയല്ല. നേരത്തെയും ഇതേപോലെ തന്നെ ആയുധങ്ങളും മയക്കുമരുന്നും അവിടെ നിന്ന് പിടിച്ചിരുന്നു. ഇത്തവണ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വില 3000 കോടി രൂപയുടേതാണ്.

ഗുജറാത്തിലെ മുന്‍ ആഭ്യന്തര സഹമന്ത്രിയായ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി എത്തിയത് ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും തലവേദനയായി. പണ്ട് ഇതേ പ്രഫുല്‍ പട്ടേല്‍ ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോഴാണ് ഗുജറാത്തികളടക്കം 150 പേരെ ബന്ദികളാക്കി വെച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. മോദി, അന്നത്തെ ആഭ്യന്ത്രമന്ത്രി ചിദംബരത്തിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ബന്ദികളെ മോചിപ്പിച്ചത്. പ്രഫുല്‍ പട്ടേല്‍ വന്നതിനുശേഷം തീരസംരക്ഷണ നിയമം അതിശക്തമായി തന്നെ നടപ്പിലാക്കി. കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ നടത്തിയിരുന്ന സ്ഥാപിത താല്പര്യക്കാര്‍ക്ക് നിയമം അനുസരിക്കേണ്ടി വന്നു. പുതുതായി നിയമിതനായ കളക്ടര്‍ അസ്ഗര്‍ അലി ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, ലക്ഷദ്വീപ് തീരത്തിനടുത്ത് നിയമവിരുദ്ധമായി കപ്പലുകള്‍ നങ്കൂരമിടുന്നതും ആളെ കടത്തുന്നതും പൂര്‍ണ്ണമായും നാവികസേനയുടെ സഹായത്തോടെ തടയാനും ശ്രമമുണ്ടായി. ലക്ഷദ്വീപ് കടലിലെ തന്നെ മാല്‍ദ്വീപുകള്‍, വളരെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായി മാറിയെങ്കിലും ലക്ഷദ്വീപില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായില്ല. ലക്ഷദ്വീപിലെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനും ദ്വീപസമൂഹത്തെ മാലിന്യമുക്തമാക്കാനും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപടികള്‍ സ്വീകരിച്ചു. അവിടെ ബീഫ് നിരോധിച്ചു എന്നതാണ് പട്ടേലിന് എതിരെയുള്ള ഒരു ആരോപണം. അറവുശാലകള്‍ക്ക് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി വേണം എന്നാണ് ഉത്തരവിട്ടിട്ടുള്ളത്. അതാകട്ടെ, കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ അനുസരിച്ചുള്ളതാണ്. ഗോവധം ലക്ഷദ്വീപ് എന്നല്ല, മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചത് 1966 ലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്.

ഇ ടി മുഹമ്മദ് ബഷീറും എളമരം കരീമും ആവശ്യപ്പെടുന്ന രീതിയില്‍ ഭൂരിപക്ഷ ജനതയുടെ ഇച്ഛയ്ക്കും വികാരത്തിനും അനുസരിച്ചുവേണം നിയമം നടപ്പിലാക്കാന്‍ എന്നുപറഞ്ഞാല്‍ അത് പ്രായോഗികമാണോ? 99 ശതമാനം മുസ്ലീങ്ങള്‍ ഉള്ളതുകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ലെന്നും ഗോവധത്തിന് അനുമതി നല്‍കണം എന്നും പറഞ്ഞാല്‍ വന്‍കരയില്‍ 82 ശതമാനം ഹിന്ദുക്കളുടെ വികാരവും അവരെ ചിന്തയും നടപ്പിലാക്കാന്‍ ബഷീറും കരീമും സമ്മതിക്കുമോ? മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങള്‍ മുഴുവന്‍ ഖിലാഫത്ത് ഭരണത്തിന്‍ കീഴിലാക്കണമെന്ന വാശി ഇതില്‍ വ്യക്തമല്ലേ. ഇസ്ലാമിക ഭീകരതയും ഐ എസ്സിന്റെ പ്രവര്‍ത്തനവും ലക്ഷദ്വീപില്‍ ശക്തമാകുന്നു എന്ന റിപ്പോര്‍ട്ട് ഇന്ത്യാ ടുഡേ അടക്കമുള്ള മുഖ്യധാരാ മാധ്യങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇവിടെയാണ് പൃഥ്വിരാജിന്റെയും മറ്റു സിനിമാ താരങ്ങളുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും നിലപാട് വിവാദമാകുന്നത്. കളക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരൊക്കെയും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണ്. അവരുടെയൊക്കെ ആഗ്രഹത്തിനും താല്പര്യത്തിനും അതീതമായി ഒരു അഡ്മിനിസ്‌ട്രേറ്റര്‍ മാത്രം വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നതാണ് അഡ്മിനിസ്‌ട്രേറ്ററെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. വിവാദങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയം തന്നെയാണ്. ഒപ്പം മതതീവ്രവാദികളെ അനുകൂലിക്കുന്നവര്‍ ലക്ഷദ്വീപിനെ ഖിലാഫത്ത് ഭരണത്തിലാക്കാന്‍ ശ്രമം നടത്തുന്നു എന്ന ആരോപണവുമുണ്ട്. ആരോപണങ്ങളെ തള്ളിക്കളയാവുന്നതല്ല എന്നുതന്നെയാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.