Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

സു​ബോ​ധ്കു​മാ​ര്‍ ജ​യ്സ്വാ​ൾ പുതിയ സിബിഐ ഡയറക്ടർ

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി സി​ഐ​എ​സ്‌എ​ഫ് ത​ല​വ​ന്‍ സു​ബോ​ധ്കു​മാ​ര്‍ ജ​യ്സ്വാ​ളി​നെ നി​യ​മി​ച്ചു. ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം.

1985 മ​​ഹാ​​രാ​​ഷ്‌​​ട്ര കേ​​ഡ​​ര്‍ ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ജ​​യ്സ്വാ​​ള്‍ നി​​ല​​വി​​ല്‍ സി​​ഐ​​എ​​സ്‌എ​​ഫ് ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ലാ​​ണ്. മു​​ന്പ് മ​​ഹാ​​രാ​​ഷ്‌​​ട്ര ഡി​​ജി​​പി​​യാ​​യും അദ്ദേഹം പ്ര​​വ​​ര്‍​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ഡ​യ​റ​ക്ട​ര്‍ നി​യ​മ​ന​ത്തി​നാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, രാ​കേ​ഷ് അ​സ്താ​ന, വൈ.​സി. മോ​ദി തു​ട​ങ്ങി​യ​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍, നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ആ​റു മാ​സ​മെ​ങ്കി​ലും സ​ര്‍​വീ​സ് കാ​ലാ​വ​ധി​യു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ ഇ​വ​ര്‍ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗം ചേ​ര്‍​ന്ന​ത്. ആ​റു മാ​സ​മെ​ങ്കി​ലും സ​ര്‍​വീ​സ് കാ​ലാ​വ​ധി​യി​ല്ലാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മ​ന​കാ​ര്യ സ​മി​തി ഈ ​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നും പ​ങ്കെ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ ആ​വ​ശ്യ​പ്പെ​ട്ടു.