Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

എസ് ബി ഐ അക്കൗണ്ട് ഉടമകള്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 15 രൂപയും ജി.എസ്.ടിയും നല്‍കണം

ന്യൂഡല്‍ഹി: എസ് ബി ഐ ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ എ.ടി.എമ്മില്‍ നിന്ന് ഇനി പണം പിന്‍വലിക്കുമ്പോള്‍ ചാര്‍ജ്ജ് ഈടാക്കും. നാലു തവണ പണം സൗജന്യമായി പിന്‍വലിക്കാം. എന്നാല്‍ അഞ്ചാമത്തെ തവണ മുതല്‍ പണം പിന്‍വലിക്കുമ്പോള്‍ ഓരോ തവണയും 15 രൂപയും ജി.എസ്.ടിയും നല്‍കണം. എസ്.ബി.ഐ. ബേസിക് സേവിങ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്.ബി.ഐ അറിയിച്ചു.

10 പേജുള്ള ചെക്ക് ബുക്കാണ് എസ്.ബി.ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്. ഇതിനുശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക് ബുക്ക് ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കേണ്ടതാണ.