Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മെഹുല്‍ ചോക്സി പിടിയിൽ . ഇന്ത്യക്ക് കൈമാറും

സാന്റോ ഡൊമിംഗോ . പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ പിടിയിലായ മുഖ്യ പ്രതി മെഹുല്‍ ചോക്സിയെ ഡൊമിനിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വ്യക്തമാക്കി. ആന്‍റിഗ്വയിലേക്ക് ചോക്സിയെ തിരികെ കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കരീബിയന്‍ ദ്വീപായ ആന്‍റിഗ്വയില്‍ നിന്ന് ചോക്സിയെ കാണാതായത്. പിന്നാലെ, ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡൊമിനിക്കന്‍ പൊലീസിന്‍റെ പിടിയിലായി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും ആന്റി​ഗ്വയില്‍ നിന്ന് ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആയിരുന്നു സംഭവം.

കരീബിയൻ കടലിലെ ഒരു ചെറിയ ദ്വീപ് രാജ്യമാണ് ഡൊമിനിക്ക.ഇയാളുടെ കസ്റ്റഡി തേടി ആന്റിഗ്വ പോലീസ് ഡൊമിനിക്കയിലെ പോലീസിനെ ബന്ധപ്പെട്ടുണ്ട്. ഇയാൾക്കെതിരെ ഇന്റർപോൾ ‘യെല്ലോ കോർണർ’ നോട്ടീസ് പുറത്തിറക്കിയിരുന്നു.മെഹുൽ ചോക്‌സി 2018 ജനുവരി മുതൽ ആന്റിഗ്വയിലും ബാർബുഡയിലും താമസിച്ചിരുന്നത്. സർക്കാർ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് (പിഎൻബി) 13,500 കോടി രൂപയുടെ പൊതു പണം പണം കൈക്കലാക്കിയെന്നാരോപിച്ചാണ് ചോക്സിക്കും മരുമകൻ നീരവ് മോദിക്കുമെതിരെ കേസ് ചാർജ്ജ് ചെയ്തത്.