Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കും: മന്ത്രി ജി. ആര്‍. അനില്‍

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്ന കുടുംബങ്ങള്‍ക്ക് വീടുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ഇത് ഉറപ്പുവരുത്തി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വേണം റേഷന്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടത്.

അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് ബയോമെട്രിക്ക് സംവിധാനം ഒഴിവാക്കി ഇ പോസില്‍ വിവരം രേഖപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളോ ജില്ലാ കളക്ടര്‍ തീരുമാനിക്കുന്ന അംഗീകൃത വോളണ്ടിയര്‍ വഴിയോ റേഷന്‍ വീടുകളിലെത്തിക്കാം. ഇത്തരത്തിലുള്ള വിതരണത്തിന്റെ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുകയും റേഷന്‍ കടകളിലെ രജിസ്റ്ററില്‍ വിവരം രേഖപ്പെടുത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ ലഭിക്കാന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.