Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ത്രീകള്‍ക്ക് ആവശ്യമായുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാനുള്ള അനുമതി നല്‍കും.

നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ക്രിത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നല്‍കും. മെറ്റല്‍ ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.