Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ബാഡ്ജ് ധരിച്ചെത്തിയതിന് തന്നെ തൂക്കികൊല്ലാന്‍ വിധിക്കുന്നെങ്കില്‍ ചെയ്യട്ടേയെന്നും കെ കെ രമ

തിരുവനന്തപുരം: ബാഡ്ജ് ധരിച്ച് നിയമസഭയിലെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് സ്പീക്കര്‍ പരിശോധിക്കട്ടെയെന്ന് വടകര എംഎല്‍എ കെ.കെ. രമ. എന്റ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് സഭയില്‍ ബാഡ്ജ് ധരിച്ചെത്തിയത്. എല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്തത്. ഇനി സ്പീക്കറുടെ പരിശോധന കഴിഞ്ഞിട്ട് എന്നെ തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ ചെയ്യട്ടേയെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത് എന്ന് രമ ആരാഞ്ഞു. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. ആദ്യം മുതല്‍ക്ക് തന്നെ ഇടതുപക്ഷം തന്റെ പുറകെയാണ്. ഇതിലും വലുത് പ്രതീക്ഷിച്ചതാണെന്നും രമ പറഞ്ഞു.