Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

സോഷ്യൽ മീഡിയ നിയന്ത്രണം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്രം.

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ഐ​ടി ച​ട്ട​ങ്ങ​ളി​ലെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചോ എ​ന്ന​റി​യി​ക്കാ​ന്‍ ഓ​ണ്‍ലൈ​ന്‍ ന്യൂ​സ് പോ​ര്‍​ട്ട​ലു​ക​ള്‍​ക്കും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പു​തി​യ ഐ​ടി ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ മേ​യ് 25നാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.വ്യാ​ജവാ​ര്‍​ത്ത​ക​ള്‍ ത​ട​യു​ന്ന​തി​നും ഓ​ണ്‍ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലെ രാ​ജ്യ​ത്തി​നെ​തി​രേയു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഈ ​നീ​ക്ക​മെ​ന്നു കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ര്‍ പ​റ​ഞ്ഞു.ഐ.ടി മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ നടപ്പാക്കാന്‍ മൂന്നുമാസം അനുവദിക്കണമെന്നും അതിനുള്ളില്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കണമെന്നും ട്വിറ്റര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. മാറ്റങ്ങള്‍ക്ക് തയ്യാറാണ്. ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.

ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പൊലീസ് ഗുഡ്‌ഗാവ് ഓഫീസില്‍ വന്നതിനെ ട്വിറ്റര്‍ അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അവസരം നല്‍കുമ്ബോഴും ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാര്‍ക്ക് ഭീഷണിയാകുന്ന സംഭവങ്ങള്‍ ഉണ്ടായെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ആഗോള സേവന നിബന്ധനകള്‍ നടപ്പാക്കുന്നതിനെതിരായ പൊലീസ് നടപടികളും ഐ ടി നിയമത്തിലെ ചില വസ്തുതകളും സംബന്ധിച്ച്‌ ആശങ്കയുണ്ട്.

ചട്ടമനുസരിച്ച്‌ ഇന്ത്യയില്‍ പരാതി പരിഹാരത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഗൂഗിളും ഫേസ്ബുക്കും സന്നദ്ധത അറിയിച്ചു. ചട്ടങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സാപ്പ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.