Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഒഡിഷയിലും ബംഗാളിലെയും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ബംഗാള്‍: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയും പശ്ചിമബംഗാളും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ഒഡിഷയിലും ബംഗാളിലെയും ദുരന്തബാധിത മേഖലകളില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്.

കലൈക്കുണ്ടയില്‍ വിളിച്ച അവലോകനയോഗത്തില്‍ ഗവര്‍ണര്‍ ജഗദീഷ് ധങ്കറിനെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ക്ഷണിച്ചിരുന്നു. അരമണിക്കൂര്‍ വൈകി യോഗത്തിലെത്തിയ മമത സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നല്‍കിയ ശേഷം സംസ്ഥാന ഉദ്യോഗസ്ഥരോടൊപ്പം മടങ്ങി. ദിഖയില്‍ ഉദ്യോഗസ്ഥരുടെ മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ ഉണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചശേഷമാണ് മടങ്ങിയതെന്ന് മമത പറഞ്ഞു.

സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20000 കോടി രൂപയുടെ സാമ്പത്തിക സഹായം ബംഗാള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ നിന്നും വിട്ടുനിന്ന മമതയുടെ നിലപാട് സംസ്ഥാനത്തെയും ജനാധിപത്യത്തെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധങ്കര്‍ വിമര്‍ശിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഡിഷക്ക് 500 കോടി രൂപയും, ബംഗാളിനും ഝാര്‍ഖണ്ഡിലും ആയി 500 കോടി രൂപയുടെയും അടിയന്തര സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മന്ത്രിതല സംഘം മൂന്നു സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയുടെയും സാമ്പത്തിക സഹായം കേന്ദ്രം പ്രഖ്യാപിച്ചു.