Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

പൗരത്വ ഭേദഗതി നിയമത്തിൻെറ പ്രാരംഭ നടപടികൾ തുടങ്ങി

ന്യൂഡൽഹി. പൗരത്വ ഭേദഗതി നിയമ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ആദ്യ ചുവടുവെയ്പായി അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയാർത്ഥികളായി ഇന്ത്യയിലേക്ക് എത്തിയ ഹിന്ദു , ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി , സിഖ് തുടങ്ങിയ പൗരന്മാരില്‍ നിന്ന് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇവര്‍ 2014 ഡിസംബര്‍ 31 നുള്ളില്‍ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.