Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കവരത്തി: പുതിയ പരിഷ്കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്നാണ് സൂചന. ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കും.

വിവാദ പരിഷ്കാരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം.
അതേ സമയം കളക്ടര്‍ അസ്കറലിക്കെതിരെ പ്രതിഷേധം നടത്തിയ കൂടുതല്‍ പേര്‍ കില്‍ത്താന്‍ ദ്വീപില്‍ അറസ്റ്റിലായി.

ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരും. നിലവില്‍ സന്ദര്‍ശകപാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം
ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.