Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഢംബര ഹോട്ടലുകളുമായി ചേര്‍ന്ന് ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നത് മാനദണ്ഡത്തിന് വിരുദ്ധമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം അറിയിച്ചു. കേന്ദ്രം നല്‍കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് ജോലിസ്ഥലങ്ങള്‍, വീടുകളുള്ള പ്രദേശങ്ങള്‍ കമ്യൂണിറ്റി സെന്ററുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വെച്ചായിരിക്കണം വാക്‌സിനേഷന് സൗകര്യം ഒരുക്കേണ്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.