Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരെയുള്ള പരാതി തള്ളി.

ന്യൂഡല്‍ഹി: സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരെയുള്ള പരാതി തള്ളി. കോവിഡ് മൂലം രാജ്യത്ത് പ്രതിസന്ധിയുണ്ടെന്നും അതിനാല്‍ സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.

ഇത് കൂടാതെ ഇത് പൊതു ജനത്തിന് വളരെയേറെ ആവശ്യമുള്ള ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടുകയും പരാതിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദേശീയ പ്രാധാന്യമുള്ള അവശ്യ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്തയെന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘പദ്ധതിയില്‍ പൊതുജനങ്ങള്‍ക്ക് വലിയ താല്പര്യമുണ്ട്,’ കോടതി പറഞ്ഞു.സുഹൈൽ ഹാഷ്മി, അന്യ മൽഹോത്ര എന്നിവർക്കാണ് ഹൈക്കോടതി പിഴയിട്ടത്.