Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

തീറ്റപ്പുല്‍ കൃഷി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2021-22 ലെ വാര്‍ഷിക പദ്ധതിയിലെ തീറ്റപ്പുല്‍ കൃഷി വികസനമെന്ന പദ്ധതി പ്രകാരം സബ്‌സിഡിയോടു കൂടിയ തീറ്റപ്പുല്‍കൃഷി, ജലസേചന സൗകര്യങ്ങള്‍ക്കായുള്ള ധനസഹായം, ചാഫ് കട്ടര്‍ വാങ്ങുന്നതിനുള്ള ധനസഹായം, തരിശ് ഭൂമിയില്‍ തീറ്റപ്പുല്‍ കൃഷിയ്ക്കുള്ള ധനസഹായം, മിനി ഹൈഡ്രോപോണിക് യൂണിറ്റുകള്‍ക്കുളള ധനസഹായം എന്നിങ്ങനെയുളള വിവിധ പദ്ധതികള്‍ പ്രകാരം ധനസഹായം നല്‍കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 20 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അതത് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നല്‍കണം.