Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശബരിമല: കേസ് വിശാല ബഞ്ചിന് വിട്ടു; യുവതീപ്രവേശനം ആകാമെന്ന വിധിക്ക് സ്റ്റേയില്ല

ശബരിമല യുവതീ പ്രവേശന കേസ് സുപ്രീം കോടതി ഏഴംഗ വിശാല ബഞ്ചിന് വിട്ടു. വിശാല ബഞ്ചിന് വിടുന്നതില്‍ മൂന്ന് ജഡ്ജിമാര്‍ അനുകൂലിച്ചു. രണ്ടുപേര്‍ എതിര്‍ത്തു. നിലവിലെ സൂചനപ്രകാരം 2018 ലെ യുവതീപ്രവേശനം ആകാം എന്ന വിധിക്ക് സ്റ്റേയില്ല. തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹര്‍ജികള്‍ കേട്ടത്.

യുവതീ പ്രവേശന വിധി ഏഴംഗ ബഞ്ചിലേക്ക് ഹര്‍ജികള്‍ വിടാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അനുകൂലിച്ചു. അതേസമയം, ആര്‍ എഫ് നരിമാനും ഡി വൈ. ചന്ദ്രചൂഢും ഏഴംഗ ബഞ്ചിലേക്ക് ഹര്‍ജികള്‍ വിടാനുള്ള തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

മതത്തിന് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് കേസ് വിശാലബഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. മുസ്ലീം ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കും ശബരിമല വിഷയവുമായി ചീഫ് ജസ്റ്റിസ് ബന്ധപ്പെടുത്തി.

നേരത്തെ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിക്കൂടാ എന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. രാവിലെ 10.30 ന് ആദ്യ കേസായാണ് ശബരിമല വിഷയം സുപ്രീംകോടതി പരിഗണിച്ചത്.