Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഇസ്രയേല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഇന്‍ഷൂറന്‍സ് തുക കൈമാറി നോര്‍ക്ക റൂട്ട്‌സ്

ഇടുക്കി: ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിന് നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷൂറന്‍സ് തുക കൈമാറി. നാലുലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. മെയ് മാസം 11 നായിരുന്നു ഭീകരാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.

നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്നു സൗമ്യ. പൊതുമേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിവരുന്നത്.

ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിനിടെ ജോലി ചെയ്തിരുന്ന വീടിനു മുകളില്‍ ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷക്കാലമായി സൗമ്യ ഇസ്രായേലില്‍ ആയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ എത്തിയത്.

മരണ ശേഷം സൗമ്യയ്ക്ക് ഓണററി പുരസ്‌കാരം നല്‍കി ഇസ്രായേല്‍ സര്‍ക്കാര്‍ ആദരിച്ചിരുന്നു. കുടുംബത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കും.