Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ബ്ലാക്ക് ഫംഗസ് ബാധിച്ച് പാലക്കാട് ഒരു മരണം

പാലക്കാട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വസന്ത.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുകയാണ്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. തുടര്‍ ചികിത്സയ്ക്കുള്ള മരുന്ന് സ്റ്റോക്കില്ല. പതിനെട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്ച രാത്രി തന്നെ തീര്‍ന്നിരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ ദിവസവും വേണ്ടത് 50 വയലാണ്. ആംഫോടെറിസിന്‍ ആകട്ടെ ചുരുങ്ങിയത് 12 വയല്‍ വേണം. ഒരു വയല്‍ പോലും ലഭ്യമല്ലാത്തപ്പോള്‍ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍.