Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ചോദിച്ചത് പത്ത് കോടി കിട്ടിയത് പത്ത് ലക്ഷം . സി.കെ.ജാനുവിനെതിരെ ഗുരുതര ആരോപണം

കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കാന്‍ സി.കെ. ജാനുവിന് ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍​ പത്ത്​ ലക്ഷം രൂപ നല്‍കിയതായി ആരോപണം. സി.കെ. ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാര്‍ട്ടിയുടെ സംസ്​ഥാന ട്രഷററായ പ്രസീത അഴീക്കോടാണ്​ ആരോപണം ഉന്നയിച്ചത്​. ഇതുമായി ബന്ധമുണ്ട് എന്നു കരുതുന്ന ടെലിഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട് .

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്​ഥാനാര്‍ഥിയായി താമര ചിഹ്നത്തിലാണ്​ ജാനു ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്​. ആദ്യം പത്ത്​ കോടിയാണ്​ ജാനു ആവശ്യപ്പെട്ടത്​. ഇത്​ നിരാകരിച്ച സുരേന്ദ്രന്‍ തിരുരവനന്തപുരത്ത്​ വെച്ച്‌​ പിന്നീട്​ പത്ത്​ ലക്ഷം സി.കെ. ജാനുവിന്​ നല്‍കുകയായിരുന്നുവെന്നും പ്രസീത ആരോപിച്ചു.

ഇതേ തുടര്‍ന്ന്​ സംസ്​ഥാനത്ത്​ അമിത്​ ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലും പങ്കാളിയാകാമെന്ന്​ ജാനു സമ്മതിച്ചു.ആദിവാസികള്‍, ദലിതര്‍, ക്രിസ്​റ്റ്യന്‍ വിഭാഗം എന്നിവരുടെയടക്കം വോട്ട്​ തനിക്ക്​ അനൂകൂലമാകുമെന്നാണ്​ സി.കെ. ജാനു ആദ്യം എന്‍.ഡി.എ നേതാക്കളോടക്കം പറഞ്ഞത്​. എന്നാല്‍, കഴിഞ്ഞ തവണത്തേത്​ അ​പേക്ഷിച്ച്‌​ ഇക്കുറി എന്‍.ഡി.എക്ക്​ വോട്ടുകുറയുകയാണുണ്ടായത്​. വയനാട്ടിൽ ഊതിപ്പെരുപ്പിച്ച സ്വാധീനം മാത്രമാണ് സി കെ ജാനുവിന് ഉള്ളതെന്ന അഭിപ്രായമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. ഇതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ജില്ലാ നേതൃത്വങ്ങളിലുള നേതാക്കൻമാരോട് പോലും ജാനു സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കില്ലെന്നുള്ളതാണ് മറ്റൊരു പ്രധാന ആരോപണം.