Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

”ദി പ്രീസ്റ്റ്” കുടുംബസദസ്സുകളിലേക്ക്

തീയേറ്ററുകളിലെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെയും വിജയത്തിനുശേഷം മമ്മൂട്ടി ചിത്രം ചിത്രം ‘ദി പ്രീസ്റ്റ്’ കുടുംബസദസ്സുകളിലേക്ക്. ഏഷ്യാനെറ്റിലൂടെ ജൂണ്‍ നാല് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇക്കാര്യം നിര്‍മ്മാതാവ് ആന്റോ ജോസഫാണ് അറിയിച്ചത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.