Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

വോഡഫോണ്‍ ഇന്ത്യയിലെ സേവനങ്ങള്‍ നിര്‍ത്തിയേക്കുമെന്ന് സൂചന

ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യയിലെ സേവനങ്ങള്‍ നിര്‍ത്തിയേക്കുമെന്ന് സൂചന. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ആയിരക്കണക്കിന് കോടി രൂപ നിയമപരമായ കുടിശ്ശിക നല്‍കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയിലെ കച്ചവടം വോഡഫോണ്‍ അവസാനിപ്പിക്കും. 69.2 കോടി യൂറോയുടെ പ്രവര്‍ത്തന നഷ്ടമാണ് ഏപ്രില്‍-സെപ്റ്റംബര്‍ മുതല്‍ കമ്പനിക്കുണ്ടായത്.

രജ്യത്തെ ടെലികോം മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാര്യമായ നേട്ടമുണ്ടാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ ജിയോ മാത്രമാണ്. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെ കീഴടക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും ജിയോ മുന്നിലെത്തി.