Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

കശ്മീരിലെ പുല്‍വാമയില്‍ ബിജെപി കൗണ്‍സിലറെ വെടിവച്ചു കൊന്നു.

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബിജെപി കൗണ്‍സിലറെ അജ്ഞാതരായ സായുധര്‍ വെടിവച്ചു കൊന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രാകേഷ് പണ്ഡിതയെ ആണ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച വൈകുന്നേരമാണ് മൂന്ന് പേരടങ്ങിയ സംഘം സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന ബിജെപി നേതാവിനെ കൊലപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.ഒരാഴ്ച മുമ്ബ് മരിച്ച ബന്ധുവിന്റെ വീട് സന്ദര്‍ശിക്കാനായാണ് രാഗേഷ് പോയതെന്ന് ബിജെപി വക്താവ് മന്‍സൂര്‍ ഭട്ട് പറഞ്ഞു. ആക്രമണത്തെ അപലപിച്ച ബിജെപി, ഭീകരവാദികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മഫ്തി അടക്കമുള്ള നിരവധി രാഷ്ട്രീയ പ്രമുഖര്‍ രാഗേഷിന്റെ മരണത്തില്‍ അനുശോചിച്ചു. കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ നിന്നുള്ള ട്രാല്‍ മുന്‍സിപ്പല്‍ കമ്മിറ്റി അംഗമാണ് രാഗേഷ്.