Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഇരട്ട നികുതി ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം: ഇന്ന് തിയറ്ററുകള്‍ അടച്ചിടും

ചലച്ചിത്ര വ്യവസായത്തില്‍ ഇരട്ട നികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമാ ചിത്രീകരണം, വിതരണം, പ്രദര്‍ശനം എന്നീ മേഖലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും.

കെ എസ് എഫ് ഡി സിയുടെ തിയറ്ററുകളോടും സമരത്തില്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മള്‍ട്ടി പ്ലക്‌സ് തിയറ്ററുകളും സമരത്തില്‍ പെങ്കടുക്കും. സിനിമാ ടിക്കറ്റില്‍ ജി എസ് ടിക്ക് പുറമെ അഞ്ച് ശതമാനം വിനോദ നികുതിയും അതിന് ജി എസ് ടിയും ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയാണ് പ്രതിഷേധം. നടപടി തിരുത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.