Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ വെടിയുണ്ട

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. കൊടിമരച്ചുവട്ടിലെ പ്രധാന ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടയിലാണ് വെടിയുണ്ട കിട്ടിയത്. 9 എം.എം പിസ്റ്റള്‍, സ്റ്റിയൂ മെഷീന്‍ കാര്‍ബണ്‍ എന്നീ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെത്തിയത്. ഒരു ഇഞ്ചാണ് വെടിയുണ്ടയുടെ വലിപ്പം.

വെടിയുണ്ട പോലീസില്‍ ഏല്‍പ്പിച്ചതായി അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി ശിശിര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ദേവസ്വം അന്വേഷണം തുടങ്ങി.
സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പറഞ്ഞു.