Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി വിഷയങ്ങളിൽ പൊതു അവബോധം വളർത്താനും പ്രകൃതി സംരക്ഷണത്തിലധിഷ്ഠിതമായ പുരോഗതി കൈവരിക്കലുമാണ് ഈ ദിനം കൊണ്ട് അർത്ഥമാക്കുന്നത്. ഐക്യരാഷ്ട്ര സഭ 1974 ലാണ് ജൂൺ അഞ്ച് പരിസ്ഥിതിക്കായി മാറ്റി വച്ചത്. വ്യാവസായിക വിപ്ലവത്തിന് ശേഷം വൻ തോതിലാണ് വിവിധ വാതകങ്ങളും രാസ പദാർത്ഥങ്ങളും അന്തരിക്ഷത്തിലും പുഴകളിലും കടലുകളിലുമായി എത്തിച്ചേരുന്നത്. ടൺ കണക്കിന് കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നിവയാണ് അന്തരീക്ഷത്തിൽ കലരുന്നത് ഇവയുടെ ആധിക്യം  ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. തന്മൂലം ആഗോളതാപനത്തിന്റെയും അന്തരിക്ഷ ഊഷ്മാവും വർദ്ധിക്കുകയും ആയിര കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂറ്റൻ ഹിമാനികൾ ഉരുകിത്തീരുകയുമാണ്. ഇതോടെ പെൻഗ്വിൻ അടക്കമുളള ജീവിവർഗ്ഗങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലായിട്ടുണ്ട്. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നൊതൊക്കെയാണ് പരിസ്ഥിതി ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. അടുത്തിടെ ബ്രസീലിലും, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന തീപിടുത്തത്തിൽ പതിനായിര കണക്കിന് ഹെക്ടർ വനമാണ് കത്തി നശിച്ചത്. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ വനങ്ങളിൽ നല്ലൊരു ഭാഗവും തീ പിടുത്തത്തിൽ നശിച്ചു. കൂടാതെ എല്ലാവർഷവും ആയിര കണക്കിന് ഹെക്ടർ വനമാണ് ഇവിടങ്ങളിൽ വെട്ടി തെളിക്കുന്നത്.

പച്ചത്തുരുത്തായ നമ്മുടെ കൊച്ചു കേരളവും കടുത്ത പാരിസ്ഥിതി നാശത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. സമൃദ്ധമായ പുഴകളും കായലുകളും അരുവികളും തോടുകളും നിറഞ്ഞ കേരളത്തിൽ 1970 മുതലാണ് കാര്യമായ രീതിയിൽ പരിസ്ഥിതിനാശം സംഭവിക്കുന്നത്. കൃഷിക്കും കെട്ടിട നിർമ്മാണങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കുമായി വൻ തോതിൽ വനം വെട്ടി മാറ്റി, തണ്ണീർ തടങ്ങൾ മണ്ണിട്ട് നിരത്തി. വിവിധ ഉരഗങ്ങളും പക്ഷികളും സൂക്ഷ്മ ജീവികളും അധിവസിച്ചിരുന്ന കൈതക്കാടുകളും , മുളം കൂട്ടങ്ങളും , കണ്ടൽ വനങ്ങളും അപ്രത്യക്ഷമായി. ഉയർന്ന രീതിയിലുളള രാസ കീട നാശിനികളുടെ പ്രയോഗം പ്രകൃതിക്കും മനുഷ്യനും ഉപകാരം ചെയ്തിരുന്ന ഓന്ത്, തവള മുതലായ നൂറ് കണക്കിന് മിത്രകീടങ്ങളുടെ നാശത്തിന് അക്കം കൂടി. കഴിഞ്ഞ കുറേ വർഷങ്ങളിലായി എല്ലാവർഷങ്ങളിലെ ബഡ്ജറ്റുകളിലും പരിസ്ഥിതിക്കായി നല്ല തുക മാറ്റി വെക്കുന്നുണ്ട്. വിദ്യാർത്ഥികളും വിവിധ സംഘടനകളും ഗവൺമെന്റ് ഏജൻസികളും പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തെ നട്ട് ദിനാചരണം നടത്താറുമുണ്ട്. പക്ഷെ ഓരോ വർഷവും നടന്ന ചെടികളിൽ നല്ലൊരു ഭാഗവും നശിച്ചു പോകുകയാണ് പതിവ്. നടുന്ന വ്യക്ഷത്തെകൾ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കാത്ത പക്ഷം ദിനാചരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നഷ്ടമായേക്കാം.