Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

തുടര്‍ച്ചയായ എട്ടാം മാസവും ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനം തുടര്‍ച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തേക്കാളും അറുപത്തഞ്ച് ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷമുണ്ടായത്. ആകെ 1,02709 കോടി രൂപയാണ് 2021 മെയ് മാസത്തില്‍ ജിഎസ്ടി വരുമാനമായി ലഭിച്ചിട്ടുള്ളത്. സെന്‍ട്രല്‍ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.

സെന്‍ട്രല്‍ ജിഎസ്ടിയായി 17592 കോടി, സ്‌റ്റേറ്റ് ജിഎസ്ടി 22653 കോടി, ഇറക്കുമതി ചരക്കുകളില്‍ നിന്ന് ലഭിച്ച 26002 കോടി ഉള്‍പ്പെടെ ഇന്റഗ്രേറ്റഡ് ജിഎസ്ടിയായി 53199 കോടി രൂപയും രാജ്യത്തിന് ലഭിച്ചു. ഇറക്കുമതി വസ്തുക്കളില്‍ നിന്ന് ശേഖരിച്ച 868 കോടി ഉള്‍പ്പെടെ സെസ് ഇനത്തില്‍ 9625 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്