Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ബൈജൂസ് ആപ്പ് അമേരിക്കന്‍ വിപണിയിലേക്ക്

ബംഗളൂരു: ബൈജൂസ് ആപ്പ് അമേരിക്കന്‍ വിപണിയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തിലെത്തും. ഈ വര്‍ഷം 3,000 കോടി വരുമാനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്ക് മാറുമ്പോള്‍ ഉയര്‍ന്ന നിക്ഷേപമാണ് പ്രൊഡക്ട് ഡവലപ്‌മെന്റ് രംഗത്ത് നടത്തുന്നത്.

നിലവില്‍ ഇന്ത്യയില്‍ മത്സരപരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയും നാലാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയും കോഴ്‌സുകള്‍ പഠിപ്പിക്കുന്ന മൊബൈല്‍ ആപ്പാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രനാണ് ഈ ആപ്പിന്റെ സ്ഥാപകന്‍. ബംഗളൂരു ആണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.