Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് മേജര്‍ രവി

തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. സിനിഫൈല്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്ലബ്ഹൗസ് ചര്‍ച്ചയിലാണ് അദ്ദേഹം പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചത്. എണ്‍പതുകളിലെ ക്യാമ്പസ് ചിത്രമായിരിക്കും താന്‍ ഒരുക്കുക എന്നദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയും ആശാ ശരത്തും ആയിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അതേസമയം അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ഒരു താത്വീക അവലോകനം എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവായാണ് അദ്ദേഹം എത്തുന്നത്.