Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും കണക്ടിവിറ്റി കൂട്ടാനും ശ്രമമുണ്ടാകും. മൂന്നാംതരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല. കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയില്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാഠപുസ്തകത്തിനൊപ്പം ഡിജിറ്റല്‍ ഉപകരണങ്ങളും വിദ്യാര്‍ഥികളില്‍ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. വിവിധ സ്രോതസുകളെ ഒന്നിച്ച് അണിനിരത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.