Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അള്‍സര്‍ അകറ്റാം ഇവ ശ്രദ്ധിച്ചാല്‍

ചില കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ അള്‍സര്‍ എന്ന രോഗത്തെ നമുക്ക് അകറ്റി നിര്‍ത്താം. എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ ബാധിക്കുന്നതോടൊപ്പം നിരവധി രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.

കറികളില്‍ മസാലക്കൂട്ടുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുക. ഭക്ഷണങ്ങളുടെ കൂടെ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. അമിത ഉല്‍കണ്ഠയും മാനസിക സംഘര്‍ഷങ്ങളും നിങ്ങളെ അള്‍സര്‍ രോഗിയാക്കിയേക്കാം. അതുകൊണ്ട് എന്തിനും ഏതിനും ടെന്‍ഷന്‍ എന്ന പതിവുശൈലി മാറ്റുക.

മനസ്സിനെ സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്തുകയാണ് ഏക പരിഹാരം. ഇതിനായി യോഗമുറകളും ധ്യാനവും ശീലമാക്കുക. ചായയുടേയും കാപ്പിയുടേയും അമിത ഉപയോഗവും അള്‍സറിന് കാരണമാകും.