Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശബരിമല വിധിയില്‍ ആശയക്കുഴപ്പം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിയമോപദേശം തേടും

സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിയില്‍ ആശയക്കുഴപ്പം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിയമോപദേശം തേടും. യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനു സ്റ്റേ ഇല്ലെന്നാണ് നിലവിലെ വിധി സൂചിപ്പിക്കുന്നത്. യുവതികള്‍ വന്നാല്‍ എന്തു ചെയ്യുമെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി സര്‍ക്കാരിനു കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഏതെങ്കിലും യുവതികളെ ശബരിമല കയറ്റില്ല. അതിനുള്ള സംരക്ഷണം നല്‍കാനാവില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.