Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ശിശുദിനാഘോഷത്തിനിടെ നഴ്‌സറി വിദ്യാര്‍ത്ഥി തിളച്ച സാമ്പാറില്‍ വീണു മരിച്ചു

ശിശുദിനാഘോഷത്തിനിടെ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥി തിളച്ച സാമ്പാറില്‍ വീണു മരിച്ചു. ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് സംഭവം. ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകന്‍ പുരുഷോത്തം റെഡ്ഡിയെന്ന ആറുവയസുകാരനാണ് മരിച്ചത്.

സ്‌കൂളിലെ ശിശുദിന ആഘോഷങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഓടിയെത്തുന്നതിനിടെയാണ് കുട്ടി കാല്‍തെറ്റി സാമ്പാര്‍ വച്ചിരുന്ന വലിയ ചെമ്പിലേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണം വിളമ്പി നല്‍കുന്നതിനായി കുട്ടികളെ വരിയായി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്നും വരിതെറ്റിച്ച് ഓടിക്കയറിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.