Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഐഷ സുൽത്താനക്കെതിരെ രാജ്യ ദ്രോഹ കേസ്

കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മീഡിയ വണ്‍ നടത്തിയ രാത്രി ചര്‍ച്ചയിലാണ് ഐഷ വിവാദമായ പ്രസ്താവന നടത്തിയത്. ലക്ഷദ്വീപിൽ ഗവൺമെന്റ് ബയോവെപ്പൺ ഉപയോഗിച്ചു എന്ന അതി ഗുരുതരമായ ആരോപണമാണ് ഐഷ നടത്തിയത്. വരും ദിവസങ്ങളിൽ ഐഷയെ ചോദ്യം ചെയ്യുമെന്ന് ലക്ഷദ്വീപ് പോലീസ് അറിയിച്ചു.