Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കർഷക സമരം ശക്തമാകുന്നു. ഡൽഹിയിേലേക്ക് ആയിരങ്ങൾ

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷികനിയമങ്ങള്‍ക്കെതിരായ സമരം വീണ്ടും ശക്‌തമാക്കുന്നതിന്റെ ഭാഗമായി, സിംഘു അതിര്‍ത്തിയിലെ പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി ആയിരക്കണക്കിനു കര്‍ഷകര്‍ പാനിപഠില്‍നിന്നു ഡല്‍ഹിയിലേക്കു മാര്‍ച്ച്‌ ആരംഭിച്ചു. കര്‍ഷകനേതാവ്‌ ഗുര്‍ണാം സിങ്ങിന്റെ ആഹ്വാനപ്രകാരമാണു “ഡല്‍ഹി ചലോ” മാര്‍ച്ച്‌. പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളേത്തുടര്‍ന്ന്‌ പോലീസ്‌ അതീവജാഗ്രതയില്‍.
കഴിഞ്ഞ ജനുവരി 26-നു തലസ്‌ഥാനനഗരിയിലുണ്ടായ കര്‍ഷകകലാപത്തിന്റെ പശ്‌ചാത്തലത്തില്‍, ഇക്കുറി എന്തും നേരിടാന്‍ സജ്‌ജരായിരിക്കാനാണു പോലീസിനുള്ള നിര്‍ദേശം. ഡല്‍ഹി അതിര്‍ത്തിയില്‍ മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു വീടുകളില്‍ പോയിവരാനുള്ള സാവകാശം നല്‍കാന്‍കൂടിയാണു കൂടുതല്‍ പ്രക്ഷോഭകരെത്തുന്നത്‌. സമരങ്ങളുടെ മുന്നോടിയായി ശക്തമായ സുരക്ഷയാണ് ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നത്.