Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്ന് പ്രിയദര്‍ശന്‍

കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്ന് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പ്രിയദര്‍ശന്‍. നിര്‍മ്മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും തനിക്കും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസായി എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മരക്കാര്‍ ബിഗ് സ്‌ക്രീനില്‍ തന്നെ കാണേണ്ട സിനിമയാണ്, അതിനാല്‍ തിയറ്റര്‍ റിലീസ് ആയിരിക്കും ഉണ്ടാവുക. ലോകത്താകമാനം അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളിലായി ഇറങ്ങാനിരുന്ന ചിത്രമാണ് മരക്കാര്‍. തിയേറ്ററിലെ വലിയ പ്രേക്ഷകാനുഭവത്തിന് വേണ്ടിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് മരക്കാരിന് ലഭിച്ചതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല, ഏത് ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് 150 കോടി കൊടുത്ത് മരക്കാര്‍ പ്രദര്‍ശിപ്പിക്കുകയെന്നും പ്രിയദര്‍ശന്‍ ചോദിച്ചു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, നെടുമുടി വേണു, കീര്‍ത്തി സുരേഷ്, പ്രണവ്? മോഹന്‍ലാല്‍, കല്യണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ക്യാമറ.