റോം: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് ജയം. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളിന് ഇറ്റലി തോൽപ്പിച്ചു. സിറോ ഇമ്മൊബീലെ, ലൊറൻസോ ഇൻസിനെ എന്നിവർ ഇറ്റലിക്കായി ഗോൾ നേടി.
പന്തവകാശത്തിലും പാസിംഗിലും ഷോട്ടുകളിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇറ്റലിയുടെ ജയം. രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 53-ാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെയാണ് ഇറ്റലി മുന്നിലെത്തിയത്. ബെറാര്‍ഡിയുടെ ക്രോസ് തുര്‍ക്കി പ്രതിരോധതാരം മെറി ഡെമിറാലിന്റെ ശരീരത്തിൽ തട്ടി ഗോൾവലയിലേക്ക്.
66-ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. സ്പിനസോളയുടെ ഷോട്ട് തടുക്കുന്നതിനിടെ തുർക്കി ഗോൾകീപ്പർ സാകിറിന്റെ കൈയിൽ നിന്ന് പന്ത് വഴുതിപ്പോയി. ഓടിയെത്തിയ ഇമ്മൊബീലെ പന്തു വലയിലാക്കി. 79-ാം മിനിറ്റില്‍ ലോറന്‍സോ ഇന്സിനെയിലൂടെ ഇറ്റലി മൂന്നാം ഗോളും നേടി.
ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല. സ്വിറ്റ്സർലൻഡിനെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.