തിരുവനന്തപുരം: മുട്ടില്‍ മരംമുറിയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയ ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ്കുമാറിനെ വീണ്ടും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി.
ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍നിന്നു മാറ്റിയത് വിവാദമായതോടെയാണ് വനം മന്ത്രി ഇടപെട്ട് വീണ്ടും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടാണ് പുതിയ നിയമനം.നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണു ധനേഷിന് നല്‍കിയിരിക്കുന്നത്.
മരംമുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒ മാരില്‍ ഒരാളായിരുന്ന ധനേഷ് കുമാറാണ് മുട്ടില്‍ മരം മുറിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്.
എന്നാല്‍ വനംവകുപ്പ് ഇദ്ദേഹത്തെ അന്വേഷണസംഘത്തില്‍ നിന്നു മാറ്റുകയും കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
വകുപ്പിന്റെ ഈ നടപടി വലിയ വിവാദങ്ങള്‍ക്കിടയാക്കിയതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.
മരംമുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിന് ഡിഎഫ്ഒ ധനേഷ് കുമാറിനെതിരേ കോഴ ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു വനംവകുപ്പ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍നിന്നു മാറ്റിയത്. എന്നാല്‍, റോജി അഗസ്റ്റിന് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത നടപടി വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു.
ഭരണപരമായ കാരണം കൊണ്ടാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍, ഇക്കാര്യം താനറിഞ്ഞില്ലെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.
താനറിയാതെയാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന വനം മന്ത്രിയുടെ പ്രതികരണത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തീരുമാനം വിവാദമായതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. ഇതിനു പിന്നാലെയാണു മന്ത്രി തന്നെ ഇടപെട്ട് ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിലേക്കു തിരികെ കൊണ്ടു വന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ ഡിഎഫ്ഒ ധനേഷ് കുമാറിനെ കൂടാതെ ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജു വര്‍ഗീസിനേയും ഉള്‍പ്പെടുത്തി. മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മാരുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലന്‍സ് നിയമിച്ചിരുന്നു. വനം മാഫിയകൾക്ക് എന്നും അനഭിമതനായാണ് ഡി എഫ് ഒ അറിയപ്പെട്ടിരുന്നത് എന്നാണ് സൂചന.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
സ്കൂളുകൾ തുറന്നു. നാടും , നഗരവും വീണ്ടും സജീവമായി
കണ്ണൂരിൽ വീണ്ടും അട്ടിമറി; റെയിൽവേ ബോഗിക്ക് തീവച്ചു .
മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.
സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.
കോഴിക്കോട് ഭീകരാക്രമണം; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.