Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

പതിനാറ് വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

പതിനാറ് വയസ് തികഞ്ഞവര്‍ക്ക് ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ ‘വോട്ടര്‍ ഹെല്‍പ്‌ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം 18 വയസ് തികഞ്ഞാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ കഴിയുകയുള്ളു.

മൊബൈല്‍ ആപ്ലിക്കേഷനില്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. തത്സമയം ഈ വിവരം തെരഞ്ഞെടുപ്പു കമ്മീഷനിലെത്തും. 18 വയസ് പൂര്‍ത്തിയാകുന്ന ദിവസം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും മൊബൈലിലെത്തും. തുടര്‍ നടപടി സ്വീകരിക്കേണ്ടത് ബിഎല്‍ഒമാരാണ്