Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

കത്തി അക്രമണം: പാലസ്തീൻ യുവതിയെ വെടിവച്ച് കൊന്നു

ടെ​ൽ അ​വീവ് : വെ​സ്റ്റ്ബാ​ങ്കി​ലെ ചെ​ക്ക്പോ​യി​ന്‍റി​ൽ ഇ​സ്ര​യേ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ടി​യേ​റ്റ് പാ​ല​സ്തീ​ൻ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. ഖ​ലാ​ണ്ടി​യ ചെ​ക്ക് പോ​യി​ന്‍റി​ലാ​ണ് സം​ഭ​വം. ജെ​റി​ക്കോ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള അ​ക്കാ​ബ​ത്ത് ജാ​ബ​റി​ലെ പാ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന 28കാ​രി​യാ​യ യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചെ​ക്ക്‌​പോ​യി​ന്‍റി​ല്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന ഇ​സ്ര​യേ​ല്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സി​ന്‍റെ​യും സി​വി​ലി​യ​ന്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡി​ന്‍റെ​യും സ​മീ​പ​ത്തേ​ക്ക് കൈ​യി​ല്‍ ക​ത്തി​യു​മാ​യി ഓ​ടി​യെ​ത്തി​യ യു​വ​തി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വ​ച്ചി​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി ത​വ​ണ യു​വ​തി​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യെ​ങ്കി​ലും ഇ​വ​ര്‍ അ​ത് അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വ​ച്ച​ത്.
മരിച്ച ഇബ്റ്റിസം കാബ്നെ 2016 ൽ 18 മാസം ഇസ്രായേൽ ജയിലിൽ കഴിഞ്ഞ തായി പാലസ്തീൻ സംഘടനകൾ സ്ഥിതീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഈയാഴ്ച വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സുരക്ഷാ സേനയുടെ കൈകളാൽ കൊല്ലപ്പെട്ട അഞ്ചാമത്തെ ഫലസ്തീനിയാണ് കാബ്നെ. ജെനിൻ പട്ടണത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ സേന നടത്തിയ റെയ്ഡിനിടെ വ്യാഴാഴ്ച പലസ്തീൻ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് ഫലസ്തീനികളെ ഇസ്റായേൽ വെടിവച്ചു കൊന്നിരുന്നു.