Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

പ്രഭാസ് ചിത്രം രാധേ ശ്യാം ഒ ടി ടിയില്‍ റിലീസ് ചെയ്യും

പ്രഭാസ് ചിത്രമായ രാധേ ശ്യാം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 400 കോടിക്ക് ചിത്രം പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമിന് വിറ്റതായാണ് പറയപ്പെടുന്നത്. ഇതോടെ രാധേ ശ്യാം ഒ ടി ടി വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത് എന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്. മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.