Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

അറുപതുകാരന്റെ തലച്ചോറില്‍ നിന്ന് നീക്കം ചെയ്തത് ക്രിക്കറ്റ്‌ബോള്‍ വലിപ്പത്തിലുള്ള ബ്ലാക്ക് ഫംഗസ്

ബീഹാര്‍: അറുപതു വയസ്സുകാരന്റെ തലച്ചോറില്‍ നിന്ന് നീക്കം ചെയ്തത് ക്രിക്കറ്റ് ബോള്‍ വലിപ്പത്തിലുള്ള ബ്ലാക്ക് ഫംഗസ്. ബീഹാറിലെ ജാമുയ് സ്വദേശി അനില്‍കുമാറിന്റെ തലച്ചോറില്‍ നിന്നാണ് ഡോക്ടര്‍മാരുടെ സംഘം ഇത്രയും വലിയ ബ്ലാക്ക് ഫംഗസ് നീക്കം ചെയ്തത്.

ഒരാഴ്ച മുന്‍പാണ് അനില്‍കുമാര്‍ കോവിഡ് മുക്തനായത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് തല കറക്കമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്തിയത്.

പാറ്റ്‌നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ സംഘമാണ് ബ്ലാക്ക് ഫംഗസ് നീക്കം ചെയ്തത്. മൂക്കിലൂടെയാണ് ഫംഗസ് ഇയാളുടെ തലച്ചോറില്‍ എത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.