Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഒക്ടോബറില്‍ റിലീസ് ചെയ്യും

മോഹന്‍ലാല്‍ ചിത്രമായ ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഒക്ടോബറില്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ 14 നാണ് റിലീസ് തിയതി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വളരെയേറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാലിന്റെ ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 18 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. രാജാവിന്റെ മകനിലൂടെ പ്രസിദ്ധമായ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ബെന്‍സ് കാര്‍ ചിത്രത്തിലെ ഹൈലൈറ്റാണ്.

ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായിക. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാര്‍, വിജയ രാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.