Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്രആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് നടപടി. വാക്‌സിനേറ്റര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഇത്തരത്തിലുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനെ ‘വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍’ എന്ന പേരിലാണ് കണക്കാകുക.

വാക്‌സിന്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്യുന്നതിലെയും സ്ലോട്ട് കിട്ടുന്നതിലെ ബുദ്ധിമുട്ട് രാജ്യവ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അനുകൂല നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.