Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എന്‍. വാസു ചുമതലയേറ്റു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡണ്ടായി എന്‍. വാസുവും അംഗമായി കെ.എസ്. രവിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വംസഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു. ബോര്‍ഡ് പ്രസിഡണ്ടായിരുന്ന എ. പത്മകുമാറിന്റെയും അംഗം കെ.പി. ശങ്കരദാസിന്റെയും ഭരണസമിതിയിലെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടും അംഗവും ചുമതലയേറ്റത്.